Tuesday, 14 July 2015

ചില കഞ്ചാവ് ചിന്തകള്‍ ( ഒരു നീണ്ട പോസ്റ്റ്‌1)
_____________________________________________
(NB: താല്പര്യം ഇല്ലാത്തവര്‍ വായിക്കരുത് ) .
.
കഞ്ചാവ് എന്ന് നേരിട്ട് വിളിക്കാരില്ലേലും പല പേരുകളിലും സുപരിചിതമാണ് Marijuana ( Cannabis indica ) ,പണ്ട് സ്വാമി ,ഗുരു എന്നൊക്കെ ആയിരുന്നേല്‍ ന്യൂ ജെനെരെഷന്‍ weeD ,StuFF എന്ന ഓമന പേരിട്ടു വിളിക്കുന്നു
.
പൌരാണിക കാലം തൊട്ടേ ഭാരതത്തില്‍ ഉണ്ടായിരുന്ന ചെടിയാണ് ഇത് !!സംസ്കൃതത്തില്‍ ഗഞ്ചിക എന്നാണ് പേര് !!
പെണ്‍ ചെടിയുടെ പൂക്കളില്‍ നിന്നും നാബുകളില്‍ നിന്നും എടുക്കുന്ന കറ അഥവാ ഹാഷിഷ് ,മയക്കു മരുന്നുകളുടെ ശ്രേണിയില്‍ പെടുത്താം ,ഉണങ്ങിയ ഇലകള്‍ ഉണക്കി പൊടിച്ചു പാലില്‍ കലക്കിയാല്‍ ഭാങ്ക് ഉണ്ടാക്കാം പുരാണത്തിലെ സോമരസം
വലിക്കാന്‍ എടുക്കുന്നത് പൂക്കളും മൊട്ടുകളും തളിരിലകളും ആണ് !!
.
ഉപയോഗം :
_____________
.
സാധാരണ രണ്ടു തരത്തില്‍ ആണ് കഞ്ചാവ് വലിക്കുക .
ഒന്ന് ഡ്രൈ ആയി ,അടുത്തത് പുകയിലയുമായി മിക്സ് ചെയ്തു !!
.
BUD ആയി വരുന്ന ഗഞ്ചാ ആദ്യം ക്രഷ് ചെയ്യണം ,അതിനായി ക്രഷറകള്‍ കിട്ടും !! അല്ലേല്‍ കൈ കൊണ്ട് ആയാലും മതി ..എന്നിട്ട് വിത്തും ,ചപ്പും ഒക്കെ പെറുക്കി കളയണം എന്നിട്ട് റോള്‍ ചെയ്യണം
.
റോള്‍ ചെയ്യല്‍ :
________________
പണ്ട് ബീഡി യില്‍ ആയിരുന്നു ഈ ഏര്‍പ്പാട് ,ഇന്ന് അങ്ങനെ അല്ല സിഗരെറ്റ്‌ ല്‍ ചിലര്‍ ചെയ്യാറുണ്ട്
ഓ സി ബി പേപ്പര്‍ കിട്ടും !! അതാകുമ്പോ യൂസര്‍ ഫ്രണ്ട് ലി ആണ് ഒരു വശത്ത് പശ കാണും ,പിന്നെ നമ്മള്‍ രോച്ച് ഉണ്ടാക്കണം !!
ഓ സി ബി പേപ്പര്‍ എളുപ്പം കെട്ടു പോകുകയും ഇല്ല !!
.
റോള്‍ ചെയ്യാന്‍ മടി ഉള്ളവര്‍ ബോന്ഗ് ,ചില്ലും തുടങ്ങിയ സംഭവങ്ങള്‍ യൂസ് ചെയ്യുന്നു   .
.
പ്രവര്‍ത്തനം
_______________
കഞ്ചാവിലെ ഔഷധ/ലഹരി മൂല്യമുള്ള പ്രധാന ഘടകം ഡെൽറ്റ-9-ടെട്രഹൈഡ്രോ കന്നബിനോൾ (ടി എച് സി) എന്ന തന്മാത്രയാണ്‌ !
ടെട്രഹൈഡ്രോ കന്നബിവറിൻ (ടി.എച്‌.കെ.)
കന്നബിഡിയോൾ
കന്നബിനോൾ
കന്നബിവറിൻ
കന്നബിഡിവറിൻ
കന്നബിനോളിക്‌ അമ്ലം
.
എന്നിവയാണ് ബാക്കി ഉള്ളവ !!
ഇവയിൽ ടി.എച്ച്.കെ. മാത്രമാണ്‌ ടി.എച്ച്.സി.ക്കു പുറമേ മനോനിലയെ ബാധിക്കുന്ന തന്മാത്ര. മറ്റ്‌ തന്മാത്രകൾക്ക്‌ പ്രത്യക്ഷമായ ഗുണവിശേഷങ്ങൾ ഒന്നുമില്ലെങ്കിലും ടി.എച്ച്.സി.യുടേയും ടി.എച്ച്.കെ.യുടേയും പ്രവർത്തനങ്ങൾക്ക് അവ അത്യാവശ്യമാണ്.
.
നാഡി മിടിപ്പ്‌ വേഗത്തിലാവുക, കണ്ണുകൾ ചുവന്നു തുടുക്കുക, രക്ത സമ്മർദ്ദം കുറയുക, മാംസപേശികളുടെ ബലക്ഷയം, അമിത വിശപ്പ്‌ മുതലായവയാണ്‌ പ്രാഥമിക ലക്ഷണങ്ങള്‍
.
കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങളാണ്‌ ഇതിനെ ഒരു ലഹരി പദാർഥമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത്‌. അത്‌ തുടക്കത്തിൽ കൃത്രിമമായ ഒരു മനഃസുഖം പ്രദാനം ചെയ്യുകയും അതിനെ തുടർന്നുണ്ടാകുന്ന മയക്കവും സ്വപ്നാവസ്ഥയും അതുപയോഗിക്കുന്നയാൾക്ക്‌ വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും പ്രദാനം ചെയ്യുന്നു. പൊതുവെ ആഹ്ലാദ ഭരിതരായി കാണുന്ന ഇവർ വളരെ ചെറിയ പ്രേരണകൾ മൂലം അനിയന്ത്രിതമായി ചിരിക്കുന്നു. ഇവർക്ക്‌ ആക്രമണ മനോഭാവം തീരെ കാണില്ല. സമയബോധം വ്യത്യാസപ്പെടുകയും, ഏകാഗ്രത നഷ്ടപ്പെടുകയും, കേൾവി ശക്തി അതികൂർമ്മമാവുകയുംചെയ്യുന്നു. കാഴ്ച പലപ്പോഴും വക്രതയുള്ളതാകും. വിശപ്പു വർദ്ധിക്കുന്നതിനു പുറമെ ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതൽ ആസ്വദിക്കുവാൻ സാധിക്കുന്നു. തുടർച്ചയായുള്ള ഉപയോഗം ഓർമ്മ, അവബോധം, മാനസികാവിഷ്കാരങ്ങൾ മുതലായവയെ പ്രതികൂലമായി ബാധിക്കുന്നു..
ഔഷധ മൂല്യം
________________
ബെറിബെറി, മലബന്ധം, മലേരിയ, സന്ധി വാതം , ശ്രദ്ധക്കുറവ്, വിഷാദരോഗം, നിദ്രാവിഹീനത, ഛർദി
മൈഗ്രേൻ, മൾടിപ്പിൾ സ്ക്ളീറോസിസ്, ആസ്ത്മ, പക്ഷാഘാതം, പാർകിൻസൺസ് അസുഖം, അൽഹൈറ്റ്മേഴ്സ് അസുഖം, അമിത മദ്യപാനം, ഉറക്കമില്ലായ്മ, ഗ്ലോക്കോമ, ഒബ്സസീസ് കമ്പൽസീവ് ഡിസോർഡർ തുടങ്ങിയ അസുഖങ്ങൾക്ക് കഞ്ചാവ് ഫലപ്രദമായ മരുന്നാണ്
.
പക്ഷെ ഒരിക്കലും ദുരുപയോഗം ചെയ്യരുത്
ആവിശ്യത്തിന് മാത്രം ഉപയോഗിക്കുക് കാരണം ബാക്കി എല്ലാ ലഹരി പദാര്തങ്ങള്‍ മൂലം ഉണ്ടാകുന്ന അഡിക്ഷന്‍ മാറ്റാന്‍ മരുന്നുണ്ട് !!കഞ്ചാവിനു അതില്ല ,കാരണം ഒരു മരുന്നിനു വേറെ മറുമരുന്ന് ഇല്ല !! 😜😅✌

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...