Tuesday, 14 July 2015

ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു . അവൻ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന് വേണ്ടി അവനു കഴിക്കാൻ കാര റ്റും , ചീരയും , മുരിങ്ങക്കായും എന്ന് വേണ്ട സകല പച്ചക്കറിയും സൃഷ്ടിച്ചു .

👹👹ചെകുത്താൻ മാക്‌ഡോണൽഡും , കെ എഫ് സി യും , ചിക്കിങ്ങും സൃഷ്ടിച്ചു . ഇവരെല്ലാം കൂടെ ചിക്കനെ പലതരം എണ്ണകളിൽ  പല രൂപത്തില ഫ്രൈ ചെയ്തു മനുഷ്യനെ തീറ്റിച്ചു .

🙌ദൈവം ദോശയും ചമ്മന്തിയും ,ഇഡലിയും ചപ്പാത്തിയും സൃഷ്ടിച്ചു . ആവശ്യത്തിനു മാത്രം തിന്നാൻ മനുഷ്യനോട് പറഞ്ഞു .

👺👺ചെകുത്താൻ പൊറോട്ട സൃഷ്ടിച്ചു . മനുഷ്യന്റെ ഇടയിൽ ധാരാളം വിൽക്കാൻ തട്ട്കടക്കാരെയും സൃഷ്ടിച്ചു . അവർ ചിക്കൻ ഒരേ എണ്ണ ദിവസങ്ങളോളം ഉപയോഗിച്ചു മനുഷ്യന് കൊളസ്ട്രോളിനു പുറമേ കാൻസറും  സമ്മാനിച്ചു.

🍉🍓🍒ദൈവം സലാഡ് സൃഷ്ടിച്ചു .
🍛💩ചെകുത്താൻ മയോനൈസ് സൃഷ്ടിച്ചു . മനുഷ്യന്റെ വെയ്റ്റ് വീണ്ടും കൂടി .

🚴ദൈവം സ്പോർട്സ് ഷൂ കൊടുത്തു എ ന്നിട്ട്  മനുഷ്യനോട് ഓടാൻ പറഞ്ഞു .

📺📱ചെകുത്താൻ അപ്പോൾ കേബിൾ ടി വി മനുഷ്യന് കൊടുത്തു. എണീറ്റ്‌ ചാനൽ മാറ്റേണ്ടി വരാതിരിക്കാൻ റിമോട്ട് കണ്ട്രോളും .മനുഷ്യന്റെ ഭാരം കൂടി കൂടി  വന്നു .

🌞🌞ദൈവം ഉരുളക്കിഴങ്ങ് മനുഷ്യന് കൊടുത്തു - ആരോഗ്യകരമായ ഭക്ഷണം !

🍟🃏ചെകുത്താൻ അത് സ്ലൈസ് ചെയ്തു എണ്ണയിൽ വറത്തു ഉപ്പും മുളകും ഇട്ടു പാക്കറ്റിൽ ആക്കി സെയിഫ് അലിഖാനെ കൊണ്ട് തീറ്റിച്ചു മനുഷ്യനെ പ്രലോഭിച്ചു കഴിപ്പിച്ചു.

💔💔ഒടുവിൽ മനുഷ്യന് ഹാർട്ട് അറ്റാക്ക്‌ വന്നു .

ഇത് കണ്ട ദൈവം മനുഷ്യനെ രക്ഷിക്കാൻ ബൈ പാസ് സർജറി  സൃഷ്ടിച്ചു .💉🔪💊

👽💀ചെകുത്താൻ മൾട്ടി സ്പെഷ്യാലിട്ടി  ആശുപത്രികൾ സൃഷ്ടിച്ചു . അതിനൊക്ക ദൈവത്തിൻറെ പേരിട്ടു .
🏥🏥🏥

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...